Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Polling

പോ​ളിം​ഗി​ൽ മുന്നിൽ സ്ത്രീ​ക​ൾ​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ അ​​​ന്തി​​​മക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രി​​​ൽ മു​​​ന്നി​​​ൽ സ്ത്രീ​​​ക​​​ൾ. ആ​​​കെ​​​യു​​​ള്ള 1.51 കോ​​​ടി സ്ത്രീ ​​​വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 1.12 പേ​​​ർ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 74.51 ശ​​​ത​​​മാ​​​നം.

അ​​​ന്തി​​​മ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 1,51,16,561 സ്ത്രീ​​​ക​​​ളി​​​ൽ 1,12,63,829 പേ​​​ർ സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശ വി​​​നി​​​യോ​​​ഗി​​​ച്ചു. സ്ത്രീ ​​​വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ മ​​​ന​​​സാ​​​കും ഇ​​​ന്നു പൊ​​​ട്ടി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​ട്ടി​​​ക​​​ളി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ഘ​​​ട​​​ക​​​ക​​​മാ​​​കു​​​ക.

പു​​​രു​​​ഷ വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 72.75 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്താ​​​കെ​​​യു​​​ള്ള 1,34,90,910 പു​​​രു​​​ഷ വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 98,15,076 പേ​​​രാ​​​ണ് വോ​​​ട്ട് ചെ​​​യ്ത​​​ത്. ഒ​​​രു കോ​​​ടി പു​​​രു​​​ഷ​​​ന്മാ​​​ർ തി​​​ക​​​ച്ച് വോ​​​ട്ട് ചെ​​​യ്യാ​​​ൻ എ​​​ത്തി​​​യി​​​ല്ല. ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലെ 287 പേ​​​രി​​​ൽ 116പേ​​​ർ വോ​​​ട്ടു​​​ചെ​​​യ്തു.

സം​​​സ്ഥാ​​​ന​​​ത്താ​​​കെ​​​യു​​​ള്ള 2.86 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 2.10 കോ​​​ടി​​​ പേ​​​ർ വോ​​​ട്ടു ചെ​​​യ്തു. സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​ന്തി​​​മ ക​​​ണ​​​ക്ക് അ​​​നു​​​സ​​​രി​​​ച്ച് 2,10,79,021 പേ​​​ർ സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ആ​​​ദ്യ​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ന്ന തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ ജി​​​ല്ല​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​ത്തി​​​ലും പു​​​രു​​​ഷ​​​ന്മാ​​​രാ​​​യി​​​രു​​​ന്നു മു​​​ന്നി​​​ൽ. എ​​​ന്നാ​​​ൽ, ര​​​ണ്ടാം​​​ ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ന്ന വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു മൃ​​​ഗീ​​​യ ഭൂ​​​രി​​​പ​​​ക്ഷം.

മ​​​ല​​​പ്പു​​​റ​​​ത്ത് 81.7 ശ​​​ത​​​മാ​​​നം സ്ത്രീ​​​ക​​​ൾ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്രി​​യ​​​യി​​​ൽ ഭാ​​​ഗ​​​മാ​​​യ​​​പ്പോ​​​ൾ ഏ​​​താ​​​ണ്ട് ഒ​​​ൻ​​​പ​​​ത് ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 72.71 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു പു​​​രു​​​ഷ പോ​​​ളിം​​​ഗ്. കാ​​​സ​​​ർ​​​ഗോ​​​ഡും സ്ത്രീ​​​ക​​​ൾ​​​ക്ക് ആ​​​റു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം പോ​​​ളിം​​​ഗ് ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ട്. 71.74 പു​​​രു​​​ഷ​​​ൻ​​​മാ​​​ർ വോ​​​ട്ട് ചെ​​​യ്ത​​​പ്പോ​​​ൾ സ്ത്രീ​​​ക​​​ൾ 77.7 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

കോ​​​ഴി​​​ക്കോ​​​ട്ടും അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​മാ​​​യി​​​രു​​​ന്നു സ്ത്രീ- ​​​പു​​​രു​​​ഷ വ്യ​​​ത്യാ​​​സം. 79.12 ശ​​​ത​​​മാ​​​നം സ്ത്രീ​​​ക​​​ൾ വോ​​​ട്ട് ചെ​​​യ്ത​​​പ്പോ​​​ൾ, പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ ശ​​​ത​​​മാ​​​നം 75.21 ആ​​​യി​​​രു​​​ന്നു. ക​​​ണ്ണൂ​​​രി​​​ലും സ​​​മാ​​​ന​​​ സ്ഥി​​​തി തു​​​ട​​​ർ​​​ന്നു. 79.12 ശ​​​ത​​​മാ​​​നം സ്ത്രീ​​​ക​​​ൾ വോ​​​ട്ട് ചെ​​​യ്ത​​​പ്പോ​​​ൾ, പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ ശ​​​ത​​​മാ​​​നം 74.03 ആ​​​യി.

തൃ​​​ശൂ​​​രി​​​ലും പാ​​​ല​​​ക്കാ​​​ട്ടും വ​​​യ​​​നാ​​​ട്ടിലും സ്ത്രീ​​​ക​​​ൾ ത​​​ന്നെ​​​യാ​​​ണ് മു​​​ന്നി​​​ൽ. പു​​​രു​​​ഷന്മാ​​​രി​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​രും ജോ​​​ലി​​​ക്കും മ​​​റ്റു​​​മാ​​​യി വി​​​ദേ​​​ശ​​​ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​യി​​​രി​​​ക്കു​​​ന്നതി​​​ലാ​​​ണ് വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ പു​​​രു​​​ഷ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ന്ന തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ല്ല​​​ത്തു മാ​​​ത്ര​​​മാ​​​ണ് സ്ത്രീ ​​​വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷം. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലെ​​​ല്ലാം പു​​​രു​​​ഷ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കാ​​​ണ് മു​​​ൻ​​​തൂ​​​ക്കം.

Kerala

വോ​ട്ട​ർ​മാ​ർ ബൂ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു; പോ​ളിം​ഗ് 51.05%

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പോ​ളിം​ഗി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം. ഉ​ച്ച​യ്ക്കു ഒ​ന്നു വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 50.05 % പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. തൃ​ശൂ​ർ (49.44 %), മ​ല​പ്പു​റം (52.62 %), വ​യ​നാ​ട് (50.46%), കാ​സ​ർ​ഗോ​ഡ് (49.52%), പാ​ല​ക്കാ​ട് (51.46 %), കോ​ഴി​ക്കോ​ട് (51.13%), ക​ണ്ണൂ​ർ (49.23%) പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

ഒ​രാ​ൾ ര​ണ്ട് വോ​ട്ട് ചെ​യ്തു എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ചെ​ന്ത്രാ​പ്പി​ന്നി ചാ​മ​ക്കാ​ല​യി​ൽ വോ​ട്ടെ​ടു​പ്പ് നി​ർ​ത്തി​വെ​ച്ചു. എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡ് ചാ​മ​ക്കാ​ല ഗ​വ. മാ​പ്പി​ള സ്‌​കൂ​ളി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ട​ത്. ഒ​ടു​വി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ചു.

246 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ മെ​ഷീ​നി​ൽ 247 വോ​ട്ടാ​ണ് കാ​ണി​ച്ച​ത്. അ​വ​സാ​നം വോ​ട്ട് ചെ​യ്ത ആ​ൾ ബീ​പ് ശ​ബ്ദം വ​ന്നി​ല്ല എ​ന്നു​പ​റ​ഞ്ഞു പ​രാ​തി ഉ​ന്ന​യി​ച്ച​തി​നാ​ൽ ഇ​യാ​ൾ​ക്ക് ര​ണ്ടാ​മ​തും വോ​ട്ടു​ചെ​യ്യാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​താ​ണ് കു​ഴ​പ്പ​മാ​യ​ത്. ഇ​യാ​ളു​ടെ ര​ണ്ട് വോ​ട്ടും മെ​ഷീ​നി​ൽ രേ​ഖ​പ്പെ​ട്ടി​രു​ന്നു.

 

 

Kerala

ഇ​ട​തു സ​ർ​ക്കാ​രി​ന് ഭ​ര​ണ നേ​ട്ട​ങ്ങ​ൾ പ​റ​യാ​നി​ല്ല: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: ഇ​ട​തു സ​ർ​ക്കാ​രി​ന് ഭ​ര​ണ നേ​ട്ട​ങ്ങ​ൾ പ​റ​യാ​നാ​കാ​ത്ത​തി​നാ​ലാ​ണ് ലൈം​ഗി​ക വി​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് സ​ർ​ക്കാ​ർ കൂ​ട്ടു നി​ൽ​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫ് വ​ലി​യ വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ വി​ധി​യെ​ഴു​ത്തു​ണ്ടാ​കും. സ്വ​ർ​ണ​ക്കൊ​ള്ള പ്ര​തി​ക​ൾ​ക്ക് സി​പി​എം സം​ര​ക്ഷ​ണ ക​വ​ച​മൊ​രു​ക്കി​യെ​ന്നും വോ​ട്ട് ചെ​യ്ത​ശേ​ഷം മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

അ​തേ​സ​മ​യം വോ​ട്ടെ​ടു​പ്പി​ൽ മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട‌​ക്കു​ന്ന എ​ല്ലാ ജി​ല്ല​ക​ളി​ലും വോ​ട്ടിം​ഗ് ശ​ത​മാ​നം നാ​ൽ​പ്പ​തി​നോ​ട് അ​ടു​ക്കു​ക​യാ​ണ്.

 

Kerala

വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ക​ണ്ണൂ​ർ: വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​യാ​ൾ ബൂ​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മോ​റാ​ഴ സൗ​ത്ത് എ​ൽ​പി സ്‌​കൂ​ളി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ സു​ധീ​ഷ് കു​മാ​ർ (48) ആ​ണ് മ​രി​ച്ച​ത്.

രാവിലെ 10.15ഓടെ മൊറാഴ സൗത്ത് എൽപി സ്കൂളിലെ ബൂത്തിലായിരുന്നു സംഭവം. സുധീഷ് വോട്ടു ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സുധീഷിനെ അധികൃതർ ഇടപെട്ട് ബൂത്തിലേക്ക് കടത്തി വിട്ടെങ്കിലും വോട്ടു ചെയ്യുന്നതിന് തൊട്ടു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തൊട്ടടുത്ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ലോട്ടറി തൊഴിലാളിയാണ്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Kerala

പോ​ളിം​ഗ് 32.02%; നീ​ലേ​ശ്വ​രത്ത് വ​നി​താ സ്ഥാ​നാ​ർ​ഥി​ക്കു​നേ​രെ കൈ​യ്യേ​റ്റ ശ്ര​മം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം. പ​തി​നൊ​ന്നു​വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 32.02 ശ​ത​മാ​നം ആ​ളു​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. തൃ​ശൂ​ർ (31.2 %), മ​ല​പ്പു​റം (33.04 %), വ​യ​നാ​ട് (31.35%), കാ​സ​ർ​ഗോ​ഡ് (30.89%), പാ​ല​ക്കാ​ട് (32.17 %), കോ​ഴി​ക്കോ​ട് (31.5 %) ക​ണ്ണൂ​ർ (30.01%) പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ തൈ​ക്ക​ട​പ്പു​റ​ത്ത് മു​സ്‌​ലിം ലീ​ഗ് വ​നി​താ സ്ഥാ​നാ​ർ​ഥി​ക്കു​നേ​രെ ഒ​രു സം​ഘം ആ​ളു​ക​ൾ കൈ​യേ​റ്റ ശ്ര​മം ന​ട​ത്തി. പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് ഇ​ട​പെ​ട്ട് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വു വ​രു​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

മാ​ണി​യൂ​ർ സെ​ൻ​ട്ര​ൽ എ​ൽ​പി സ്‌​കൂ​ളി​ൽ ബി​ജെ​പി ബൂ​ത്ത് ഏ​ജ​ന്‍റ് രാ​ഹു​ലി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്നു. പ​രി​ക്കേ​റ്റ രാ​ഹു​ലി​നെ മ​യ്യി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ കൊ​ടി​യ​ത്തൂ​ർ പ​ന്നി​ക്കോ​ട് പോ​ളിം​ഗ് സ്റ്റേ​ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ച സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സ് പോ​ലീ​സ് എ​ത്തി പൂ​ട്ടി​ച്ചു.

ഇ​വി​ടെ സ്ലി​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ഴു​തി ന​ൽ​കു​ന്നു​ണ്ട​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഓ​ഫീ​സ് പൂ​ട്ടി​ച്ച​ത്.

 

 

Kerala

യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടും: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന് മു​ൻ തൂ​ക്കം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​തി​നു മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും വോ​ട്ട് ചെ​യ്ത​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2010 ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് എ​ൽ​ഡി​എ​ഫി​നെ​ക്കാ​ൾ മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ അ​ത് ആ​വ​ർ​ത്തി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ ഏ​ഴു ജി​ല്ല​ക​ളി​ലും യു​ഡി​എ​ഫ് മു​ന്നേ​റ്റം ന​ട​ത്തി​യെ​ന്നും ഉ​ണ്ണി​ത്താ​ൻ വ്യ​ക്ത​മാ​ക്കി.

ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ മൂ​ന്ന് മ​ണി​ക്കൂ​റി​ല്‍ 20.27% പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ​ജി​ല്ല​ക​ളാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കും.

 

Kerala

ആ​ദ്യ മ​ണി​ക്കൂ​റി​ൽ മി​ക​ച്ച പോ​ളിം​ഗ്; പ​ല​യി​ട​ത്തും മെ​ഷീ​ൻ പണിമുടക്കി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ മി​ക​ച്ച പോ​ളിം​ഗ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​ത​രെ വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 16 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

തൃ​ശൂ​ർ (16.61%), പാ​ല​ക്കാ​ട് (17.06), മ​ല​പ്പു​റം (17.38), കോ​ഴി​ക്കോ​ട് (16.85), വ​യ​നാ​ട് (16.67), ക​ണ്ണൂ​ർ (16.15), കാ​സ​ർ​ഗോ​ഡ് (16.24) ശതമാനം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​മ്പോ​ഴും പ​ല​യി​ട​ത്തും വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി.

പാ​ല​ക്കാ​ട് നെ​ല്ലാ​യ പ​ട്ടി​ശേ​രി വാ​ർ​ഡി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ര മ​ണി​ക്കൂ​ർ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. മെ​ഷീ​ൻ മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് പു​നഃ​സ്ഥാ​പി​ച്ച​ത്. പാ​ല​ക്കാ​ട് വാ​ണി​യം​കു​ളം മ​നി​ശേ​രി വെ​സ്റ്റ് ആ​റാം വാ​ർ​ഡി​ൽ 15 മി​നി​റ്റോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.

ത​ളി​പ്പ​റ​മ്പി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. കാ​ഞ്ഞി​ര​ങ്ങാ​ട്, മാ​വി​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം താ​മ​സി​ച്ചാ​ണ് പോ​ളിം​ഗ് തു​ട​ങ്ങി​യ​ത്. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ ഹൊ​ന്ന​മൂ​ല (വാ​ർ​ഡ് 24) യ​ന്ത്രം പ​ണി​മു​ട​ക്കി.

പു​തി​യ മെ​ഷി​ൻ വ​ച്ച് 8.35നാ​ണ് ഇ​വി​ടെ വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. ഏ​താ​നും വോ​ട്ടു​ക​ൾ ചെ​യ്‌​ത ശേ​ഷ​മാ​യി​രു​ന്നു ത​ക​രാ​ർ. ഉ​ദു​മ പ​ഞ്ചാ​യ​ത്ത് അം​ബി​കാ ന​ഗ​ർ സ്‌​കൂ​ളി​ലെ ബൂ​ത്തി​ൽ യ​ന്ത്രം മു​ട​ക്കി​യ​തി​നാ​ൽ 8.46 നു ​വോ​ട്ടു പു​ന​രാ​രം​ഭി​ച്ചു. 6.30 മു​ത​ൽ വോ​ട്ട​ർ​മാ​ർ ക്യൂ​വി​ൽ ഉ​ണ്ടാ​യി​രു​ന്നു.

 

Kerala

പോ​ളിം​ഗ് ബൂ​ത്തി​ൽ തേ​നീ​ച്ച ആ​ക്ര​മ​ണം; എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: പോ​ളിം​ഗ് ബൂ​ത്തി​ലു​ണ്ടാ​യ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ർ വ​ല​ക്കാ​വ് സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ തേ​നീ​ച്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ ന​ട​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി.

അ​തേ സ​മ​യം ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തൃശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി 604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ്.

 

 

 

Kerala

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​ന് സ​മീ​പം ബോം​ബ്; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കാ​സ​ർ​ഗോ​ഡ് : ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം ഘ​ട്ടം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​ന് സ​മീ​പം നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി. കു​ബ​ഡാ​ജെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​പ്ര​കാ​ശി​ന്‍റെ വീ​ടി​ന് സ​മീ​പ​മാ​ണ് നാ​ല് നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ട​ത്.

നാ​യ ക​ടി​ച്ച് ഒ​രു ബോം​ബ് പൊ​ട്ടി​യ​തോ​ടെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്ത് ബോം​ബു​ള്ള കാ​ര്യം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ആ​രോ​പി​ച്ചു.

ബോം​ബ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

തദ്ദേശാരവം: ആ​ദ്യ​ഘ​ട്ടം 71 ശ​ത​മാ​നം പോ​ളിം​ഗ്

തി​രു​വ​ന​ന്ത​പു​രം: ഏ​ഴു ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 71 ശ​ത​മാ​നം പോ​ളിം​ഗ്. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ പാ​തി​യി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ നാ​ലു ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടാ​യി.

2020ൽ ​ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 75.95 ശതമാനം ആ​യി​രു​ന്നു പോ​ളിം​ഗ്. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​റ​ണാ​കു​ള​ത്തും 74.58 ശ​ത​മാ​ന​വും കു​റ​വ് ത​ല​സ്ഥാ​ന ജി​ല്ല​യാ​യ തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ്.67.5 ശ​ത​മാ​നം. അ​ന്തി​മ ക​ണ​ക്കു​ക​ൾ വ​രു​ന്പോ​ൾ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ നേ​രി​യ വ്യ​ത്യാ​സം ഇ​നി​യും വ​രു​മെ​ന്നു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ജി​ല്ല​ക​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം

തി​രു​വ​ന​ന്ത​പു​രം:67.4 
കൊ​ല്ലം: 70.36
പ​ത്ത​നം​തി​ട്ട: 66.78
ആ​ല​പ്പു​ഴ: 73.76
കോ​ട്ട​യം:70.94
ഇ​ടു​ക്കി: 71.79
എ​റ​ണാ​കു​ളം: 74.58

Kerala

എ​റ​ണാ​കു​ള​ത്ത് മി​ക​ച്ച പോ​ളിം​ഗ്; ദി​ലീ​പും കാ​വ്യാ​മാ​ധ​വ​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മി​ക​ച്ച പോ​ളിം​ഗ്. ഉ​ച്ച​യ്ക്ക് 12.30വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം എ​റ​ണാ​കു​ള​ത്ത് 42.6 ശ​ത​മാ​നം ആ​ളു​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ന​ട​ൻ ദി​ലീ​പും ഭാ​ര്യ കാ​വ്യാ മാ​ധ​വ​നും ആ​ലു​വ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ന​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന് നീ​തി കി​ട്ടി​യെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു. രാ​വി​ലെ അ​ടൂ​രി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. ന​ടി​ക്കൊ​പ്പ​മാ​ണ് ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രു​മെ​ന്നു പ​റ​യാ​മെ​ങ്കി​ലും നീ​തി എ​ല്ലാ​വ​ര്‍​ക്കും വേ​ണം.

ദി​ലീ​പി​നെ വ്യ​ക്തി​പ​ര​മാ​യ അ​റി​യാം. അ​ദ്ദേ​ഹ​ത്തി​നു കോ​ട​തി​യി​ല്‍ നി​ന്ന് നീ​തി കി​ട്ടി​യെ​ന്ന​തു ത​ന്നെ​യാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

 

 

Kerala

വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു; ആ​ല​പ്പു​ഴ​യി​ൽ ക​ന​ത്ത​പോ​ളിം​ഗ്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടിം​ഗ് മൂ​ന്നു മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ൾ സം​സ്ഥാ​ന​ത്ത് ആ​കെ 20.41% പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് ആ​ല​പ്പു​ഴ​യി​ലും (21.82%) കു​റ​വ് പോ​ളിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് (18.93%) രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കൊ​ല്ലം (20.73%), പ​ത്ത​നം​തി​ട്ട (20.04%), കോ​ട്ട​യം (20.55%), ഇ​ടു​ക്കി (19.09%), എ​റ​ണാ​കു​ളം (21.07%) എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. കോ​ട്ട​യം പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​യ്യ​നി​ത്തോ​ട്ട​ത്തു ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നു.

മ​ങ്കു​ഴി​കു​ന്നേ​ൽ വി​ഷ്ണു​വി​ന്‍റെ വോ​ട്ട് സ​ഹോ​ദ​ര​ൻ ജി​ഷ്ണു ചെ​യ്തു​വെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രാ​തി ന​ൽ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി. ഇ​ടു​ക്കി മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 10-ാം വാ​ർ​ഡ് (മാ​ശി വ​യ​ൽ) ബ്ലോ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ബാ​ല​റ്റ് യൂ​ണി​റ്റ് മാ​റി പോ​യി.

പ​ക​രം യൂ​ണി​റ്റ് സ്ഥാ​പി​ച്ചാ​ണ് ഇ​വി​ടെ വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​ത്. കോ​ട്ട​യം പാ​യി​പ്പാ​ട് കു​ഴ​ഞ്ഞു വീ​ണ ര​ണ്ട് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി. വാ​ക​ത്താ​ന​ത്തും ഒ​രു പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു.

 

 

Kerala

ത​ദ്ദേ​ശാ​ര​വം: ആ​ദ്യ മ​ണി​ക്കൂ​റി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം ; പോ​ളിം​ഗ് 7.5 %

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മി​ക​ച്ച പോ​ളിം​ഗ്. വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ 7.5 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ എ​ട്ടു​ശ​ത​മാ​ന​വും ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​യി​ൽ ഏ​ഴു ശ​ത​മാ​ന​വും എ​റ​ണാ​കു​ളത്ത് 8.5 ശ​ത​മാ​ന​വും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കൊ​ച്ചി കോ​ർ​പ​റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ 595 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 11,168 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 15,432 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ലു​ള്ള​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​കെ 480 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ണ്ട്.

ആ​ദ്യം ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ശ ബാ​ധി​ത ബൂ​ത്തു​ക​ളു​ള്ള​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്. 186 പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള​ത്.

 

 

 

 

Kerala

ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ണം; ഏ​ഴു ജി​ല്ല​ക​ൾ ചൊ​വ്വാ​ഴ്ച ബൂ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​ന്നാം ഘ​ട്ട പോ​ളിം​ഗി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴു ജി​ല്ല​ക​ൾ ചൊ​വ്വാ​ഴ്ച വി​ധി​യെ​ഴു​തും. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

ആ​റു ക​ഴി​ഞ്ഞും പോ​ളിം​ഗ് പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ വ​രി നി​ൽ​ക്കു​ന്ന​വ​ർ​ക്കു ടോ​ക്ക​ൺ ന​ൽ​കി വോ​ട്ട് ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തും. അ​ഞ്ചു മാ​സ​ത്തി​ന​പ്പു​റം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ബ​ല​പ​രീ​ക്ഷ​ണ​മാ​യാ​ണ് മു​ന്ന​ണി​ക​ൾ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണു​ന്ന​ത്.

വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്കു മാ​റ്റും. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ത​ന്നെ​യാ​ണ് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.‌‌

ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗ് ന​ട​ക്കു​ന്ന ഏ​ഴു ജി​ല്ല​ക​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കും.

 

 

 

 

 

 

 

 

Latest News

Up